കേരളം

ഉച്ചയ്ക്ക് പറഞ്ഞത്; ജനങ്ങള്‍ കനത്ത മഴയില്‍ ദുരിതമനുഭവിക്കുമ്പോള്‍ വീണ വായിച്ച് നീറോ ചക്രവര്‍ത്തിയാകാനില്ലെന്ന്; വൈകീട്ട് തിളങ്ങുന്ന കുപ്പായമിട്ട് കല്യാണ പന്തലില്‍ ആടിപ്പാടി ഉണ്ണിത്താന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്ട്: കാസര്‍കോട്ട് പെയ്ത കനത്ത മഴ വന്‍ ദുരിതം വിതച്ച് പശ്ചാത്തലത്തില്‍ ഇന്നും നാളെയും നടക്കുന്ന സ്വീകരണ പരിപാടികള്‍ മാറ്റിവെക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ വ്യക്തിപരമായ സന്തോഷത്തില്‍ അഭിരമിക്കുകയല്ല ജനപ്രതിനിധിയുടെ കടമയെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പേള്‍ കാസര്‍കോട്ട ഒരു കല്യാണ വീട്ടില്‍ ആടിപ്പാടുന്ന ഉണ്ണിത്താനെയാണ് കാണുന്നത്. കല്യാണപുരയില്‍ പാട്ടിനൊപ്പം താളം പിടിക്കുന്ന വീഡിയോ ഉണ്ണിത്താന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കിട്ടത്.

കാസര്‍കോട്ട് ഇത്രയധികം ദുരിതമുണ്ടായ പശ്ചാത്തലത്തില്‍ എന്റെ സ്വീകരണമല്ല പ്രധാനം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കുക എന്നതാണ്. ഈ സാഹചര്യത്തില്‍ എല്ലാ പരിപാടികളും മാറ്റിവച്ച് രണ്ടു ദിവസം മണ്ഡലത്തില്‍ തന്നെയുണ്ടാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

പല കാരണങ്ങളാല്‍ കാസര്‍കോട്ട സ്വീകരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എ സ്ഥലത്തില്ലാത്തതിനാലും, സമ്മേളന ശേഷം എംഎല്‍എ മടങ്ങിയെത്തിയിട്ടും പലകാരണങ്ങളാല്‍ സ്വീകരണപരിപാടികള്‍ മുടങ്ങുകയാണ്. ഇന്നും നാളെയുമായിരുന്നു  കാസര്‍കോട്ട് സ്വീകരണം വെച്ചത്. ഇതിനായി ഇന്നലെ രാത്രി കാസര്‍കോട്ട് എത്തിയപ്പോള്‍ ഇവിടെ കോരിച്ചൊരിയുന്ന മഴയാണ്. ഒകാസര്‍കോട്ട് ഇത്രയധികം ദുരിതമുണ്ടായ പശ്ചാത്തലത്തില്‍ റോമാനഗരം കത്തിയെരിയുമ്പോല്‍ നീറോ ചക്രവര്‍ത്തി വീണു വായിച്ചു എന്നു പറയുന്നതുപോലെ എന്റെ സ്വീകരണമല്ലല്ലോ ഇപ്പോള്‍ പ്രശ്‌നം. കാസര്‍കോട് റെഡ് അലേര്‍ട്ട്പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വീകരണം മാറ്റിവെക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 

ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ എന്റെ സ്വീകരണമല്ല പ്രധാനം. അവരെ ആശ്വസിപ്പിക്കലാണ് ആവശ്യം. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം സ്വീകരണപരിപാടി നടത്താം. ജനപ്രതിനിധിക്ക് ഒരിക്കലും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ല. ജനങ്ങളുടെ കാര്യങ്ങളെ കുറിച്ചേ ചിന്തിക്കാനാവൂ. എന്നെ സ്വീകരിക്കലല്ല പ്രധാനം. ഇന്നും നാളെയുമായി ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമുണ്ടാകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു