കേരളം

വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീടുമാറി; പണി പാളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറിപ്പോയി. കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി രാവിലെ എബിവിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചത് വിസിയുടെ ഭാര്യ പിതാവിന്റെ വീടായിരുന്നു. 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച എബിവിപിക്കാര്‍ അമളി മനസ്സിലായെങ്കിലും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കും വരെ പ്രതിഷേധം തുടര്‍ന്നു.

അതേസമയം മുഖ്യമന്ത്രിയുടെ  വസതിക്ക് മുന്നിലേക്കുള്ള കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടോയാണ് 4 കെ എസ് യു വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. 6 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. 

പ്രതിഷേധം തടയാന്‍ വനിതാ പൊലീസ് ഇല്ലാതിരുന്നതും വലിയ വീഴ്ചയായി. പത്ത് മിനിറ്റോളം പ്രതിഷേധം നടത്തിയ സമരക്കാരെ പിന്നീട് മ്യൂസിയം സ്‌റ്റേഷനില്‍ നിന്ന് വനിതാ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സെക്രട്ടേറിയറ്റിനു മുന്നില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് തുടരുന്ന നിരാഹാര സമരം ആറാം ദിവസവും തുടരുകയാണ്. എബിവിപി നടത്തിയ72 മണിക്കൂര്‍ സമരം ഇന്നവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം