കേരളം

കനത്ത മഴ: ക്ഷേത്രത്തില്‍ ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വെളളം കയറി; ഭണ്ഡാരങ്ങള്‍ മുങ്ങി 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  കാസര്‍കോട് കനത്ത മഴ തുടരുന്നു. കനത്തമഴയില്‍  മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ കയറിയ വെള്ളം ശ്രീകോവിലിന് സമീപമെത്തി. അഞ്ച് ഭണ്ഡാരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 

കനത്ത മഴയില്‍ വര്‍ഷങ്ങളായി ഇവിടെ വെള്ളക്കെട്ട് പതിവാണ്. സമീപത്തെ ബസ് സ്റ്റാന്‍ഡും പരിസരവും രാത്രിയില്‍ വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാവിലെ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.രാവിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നു. നിവേദ്യ സമര്‍പണം മാത്രമാണ് നടന്നത്. മധൂര്‍ പഞ്ചായത്ത് ഓഫിസും പരിസരവും വെള്ളത്തിലായി. പഞ്ചായത്ത് ഓഫിസ്, അങ്കണവാടി, കൃഷി ഭവന്‍, ഓഡിറ്റോറിയം എന്നിവിടങ്ങളിലെത്താന്‍ കടുത്ത യാത്രാദുരിതമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍