കേരളം

നീണ്ടകരയില്‍ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരു മത്സ്യത്തൊഴിലാളി മരിച്ചു.തമിഴ്‌നാട് സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സഹായ് രാജിന്റെ മൃതദേഹം തീരത്തടിഞ്ഞത്.

വെളളിയാഴ്ചയാണ് സഹായ് രാജ് ഉള്‍പ്പെടെ നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായത്. തമിഴ്‌നാട് സ്വദേശികളായ ലൂര്‍ദ് രാജ്, ജോണ്‍ ബോസ്‌കോ എന്നിവരെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ തുടരുകയാണ്.
മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു. ഉള്‍ക്കടലില്‍ കുടുങ്ങിയ ഇവരെ തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍