കേരളം

കുത്തിവെയ്പിനെതുടർന്ന് യുവതി മരിച്ചു; സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ കുത്തിവയ്പിനെതുടർന്നു മരിച്ചു. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുൻപെടുത്ത കുത്തിവയ്പ്പിനെ തുടർന്ന് ആരോ​ഗ്യനില വഷളാവുകയായിരുന്നു. വിദ​ഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

കൊടുങ്ങല്ലൂർ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോൻ(37) ആണ് മരിച്ചത്. മരുന്നു മാറി കുത്തിവച്ചതാണു മരണകാരണമെന്നാണ് വീട്ടുകാരുടെ സംശയം. ഞായറാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഇന്നലെ രാവിലെയാണ് കുത്തിവയ്പ്പ് നൽകിയത്. യുവതിയുടെ മൃതദേഹം ഇന്ന് എറണാകുളം ​ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. 

അനസ്തീസിയ കൊടുക്കുന്നതിനു മുൻപ് കുത്തിവച്ച മരുന്നിന്റെ അലർജി മൂലമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ സന്ധ്യ ദുബായിയിൽ നേഴ്സാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ