കേരളം

'ചരിത്രത്തില്‍ പലപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളൂ;  ഏഴൊക്കെ എത്രയോ ധാരാളം'; വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പതിനെട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ചതിനെ സ്വാഗതം ചെയ്ത് വിടി ബല്‍റാം. ഏഴംഗ കമ്മറ്റിയക്കാണ് ഇന്നലെ രൂപം നല്‍കിയത്. ചരിത്രത്തില്‍ പലപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഏഴൊക്കെ എത്രയോ ധാരാളമെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് നടത്തുന്ന നിരാഹാരപ്പന്തലില്‍ വെച്ചായിരുന്നു യൂണിറ്റ് രൂപികരിച്ചതായി പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രനെ യൂണിറ്റ് പ്രസിഡന്റായും ആര്യ എസ് നായരെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുന്നതിനായാണ് കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ചതെന്നും എസ്എഫ്‌ഐയുടെ ഏകാധിപത്യം നടക്കുന്ന മറ്റ് കോളജുകളിലും യൂണിറ്റ് പ്രഖ്യാപിക്കുമെന്ന് കെഎസ് യു നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി