കേരളം

തലയിലെ രക്തസ്രാവം; മന്ത്രി എം എം മണിയെ ഇന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി  മന്ത്രി എം.എം.മണിയെ ഇന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കും. തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രീയ. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ നേരിയ രക്തസ്രാവമുള്ളതായി കണ്ടെത്തി. മന്ത്രിയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് നിര്‍ദേശിച്ചത്.

രക്തസ്രാവം കണ്ടെത്തിയതിന് പിന്നാലെ ശസ്ത്രക്രീയ വേണ്ടിവരും എന്ന് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ വിലയിരുത്തിയിരുന്നു എങ്കിലും അന്ന് അന്തിമ തീരുമാനമെടുത്തിരുന്നില്ല. മറ്റ് ചില രോഗങ്ങള്‍ക്ക് കൂടി മരുന്നു കഴിക്കുന്നതിനാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ കൂടി വിലയിരുത്തിയതിന് ശേഷം ശസ്ത്രക്രീയ നിശ്ചയിക്കാനായിരുന്നു തീരുമാനം.

തിങ്കളാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ശസ്ത്രക്രീയ നിര്‍ദേശിച്ചതോടെയാണ് ചൊവ്വാഴ്ച തന്നെ ശസ്ത്രക്രീയ നടത്താന്‍ തീരുമാനിച്ചത് എന്ന് മെഡിക്കല്‍ കോളെജ് ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മ്മദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു