കേരളം

'വ്യാജ കൂപ്പണ്‍ പ്രചരിപ്പിച്ചു'; ബിനീഷ് കോടിയേരിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് നിയമനടപടിക്ക്

സമകാലിക മലയാളം ഡെസ്ക്

ലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറുവാങ്ങുന്നതിന് പിരിവ് നടത്തിയ വിവാദത്തില്‍ ബിനീഷ് കോടിയേരിക്ക് എതിരെ നിയമനടപടിക്കൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. സംഘടനയുടെ പേരില്‍ വ്യാജ കൂപ്പണ്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തിയെന്നാണ് ആരോപണം. 

ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ 20 ന് പോസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസിന്റെ പേരുളള കൂപ്പണ്‍ വ്യാജമാണെന്നാണ് ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കൂപ്പണിലെ ശ്രീമതിയെന്ന അച്ചടിപിശക് മാറ്റി കുമാരി രമ്യ ഹരിദാസ് എന്ന് തിരുത്തിയിരുന്നു. മാത്രമല്ല കൂപ്പണില്‍ മുദ്ര പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്നാല്‍ ബിനീഷ് ഫെയ്‌സ്ബുക്കിലിട്ട 26 ാം നമ്പര്‍ കൂപ്പണില്‍ ഇതൊന്നുമില്ല. ബിനീഷിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വടക്കഞ്ചേരിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു.

രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി കൂപ്പണ്‍ പിരിവിലൂെട ആറുലക്ഷത്തി പതിമൂവായിരം രൂപയാണ് ലഭിച്ചത്.. കെപിസിസി അധ്യക്ഷന്റെ നിര്‍ദേശപ്രകാരം കാര്‍ വാങ്ങല്‍ ഉപേക്ഷിച്ചതോടെ പണം തന്നവര്‍ക്ക് ഉടന്‍ തിരിച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് പ്രസിഡന്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്