കേരളം

പരീക്ഷാ കേന്ദ്രങ്ങളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും; നടപടിയുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരീക്ഷാ കേന്ദ്രങ്ങളില്‍ സിസി ടിവി സ്ഥാപിക്കുമെന്ന് മന്ത്രി കെടി ജലീല്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ ഉത്തരപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജലീല്‍ പറഞ്ഞു.

പരീക്ഷ പേപ്പര്‍ ചോര്‍ന്നതില്‍ യുഡിഎഫിനും ഉത്തരവാദിത്തമുണ്ട്. അന്നത്തെ വിസിക്കും സിന്‍ഡിക്കേറ്റിനും സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അതുപോലെ തന്നെ ഇന്‍വിജിലേറ്റേഴ്‌സിനും  പ്രിന്‍സിപ്പളിനും ഉത്തരവാദിത്തമുണ്ടെന്നും ജലീല്‍ പറഞ്ഞു.

മുന്‍പും വിരുതന്‍മാര്‍ ഉത്തരക്കടലാസുകള്‍ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ട്. അതേസമയം ഉത്തരക്കടലാസുകളല്ല വെറും പേപ്പറുകള്‍ മാത്രമാണ് നഷ്ടമായതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്നറിയില്ലെന്നും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു