കേരളം

പാര്‍ട്ടിയില്‍ അവസാനവാക്ക് മുല്ലപ്പള്ളിയുടേത്; അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കര എംഎല്‍എയുടെ പരസ്യപ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടും. പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റിന്റെതാണ് അവസാനവാക്കെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുല്ലപ്പള്ളിക്കെതിരായ പരസ്യപ്രതികരണം അനില്‍ അക്കരെ ഒഴിവാക്കേണ്ടതായിരുന്നു. പരസ്യമായി പ്രതികരിച്ച രീതി തെറ്റായിപ്പോയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂര്‍ ജില്ലയില്‍ പുതിയ ഡിസിസി പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നതുവരെ ടിഎന്‍ പ്രതാപന്‍ തുടരുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു. 

രമ്യാ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളി  സ്വീകരിച്ച നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചതുപോലെയായി. ഈ രീതിയിലാണ് മുല്ലപ്പള്ളി സംവാദം തുടരുന്നതെങ്കില്‍ ഞങ്ങളും അത് തുടരും. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്. അദ്ദേഹത്തിന് തുല്യമായ പദവിയിലാണ് ഇരിക്കുന്നത്. മുല്ലപ്പള്ളി പ്രസിന്റാണെന്നത് മാത്രമാണ് അതിലൊരു വിത്യാസമെന്നും അനില്‍ അക്കരെ പറഞ്ഞു

''തൃശൂരില്‍ ഡിസിസി പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.''. ജില്ലയുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുക്കുമ്പോഴും എംഎല്‍എ മാരെ അറിയിക്കാറില്ല. കെപിസിസി യോഗത്തിന് ക്ഷണിക്കാറില്ലെന്നും അനില്‍ മാധ്യമങ്ങലോട് പറഞ്ഞിരുന്നു. 

പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് രമ്യ ഹരിദാസ് എംപി പിന്‍വാങ്ങിയതിനെ അഭിനന്ദിച്ച് കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിരുന്നു. പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് കെപിസിസി. ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന രമ്യ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര