കേരളം

മന്ത്രി മണിയുടെ ശസ്ത്രക്രിയ വിജയകരം; ആഹാരം കഴിച്ചു, ഉടന്‍ വാര്‍ഡിലേക്ക് മാറ്റും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍. തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ആരംഭിച്ച ശസ്ത്രക്രിയ 11 മണിയോടെ പൂര്‍ത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം മന്ത്രി ആഹാരം കഴിച്ചുവെന്നും ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ നേരിയ രക്തസ്രാവമുള്ളതായി കണ്ടെത്തി. മന്ത്രിയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് നിര്‍ദേശിച്ചത്.

തലച്ചോറിലെ രക്തസ്രാവം നേരിയതാണെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നത്. ശസ്ത്രക്രിയ അടിയന്തിരമായി നടത്തേണ്ടതുണ്ടെന്ന് പിന്നീട് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി