കേരളം

സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ പ്രചരണം നടത്തിയവര്‍ കുടുങ്ങും;  കേസ് എടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലൂടെ സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ കാസര്‍കോട് കളക്ടറുടെ നിര്‍ദേശം. കാസര്‍കോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി വരുന്നത്. മഴ കടുത്തതോടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയുന്നതിനായാണ് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടത്. 

നാളെ സ്‌കൂളിന് അവധി നല്‍കിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം കാസര്‍കോട് മഴ ശക്തമായി തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി