കേരളം

ഇരുട്ടില്‍ കുപ്പി മാറി, കുരുമുളക് പൊടിക്ക് പകരം എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു; യുവ ദമ്പതികള്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

പാല: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഇരുട്ടില്‍ കുരുമുളകു പൊടിക്ക് പകരം എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു. അത് കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍, ഭാര്യ ശാലിനി എന്നിവര്‍ക്കാണ് അബന്ധം പറ്റിയത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശാലിനി അടുക്കളയില്‍ മീന്‍ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങുകയായിരുന്നു. ആ സമയത്ത് കുരുമുളക് പൊടിയാണെന്നു കരുതി എലിവിഷം ചേര്‍ത്തു പോയതാണെന്നാണ് ദമ്പതികള്‍ പറയുന്നു. രാത്രിയില്‍ മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി.

സംശയം തോന്നി അടുക്കളയില്‍ പരിശോധിച്ചപ്പോഴാണ് എലിവിഷമാണ് മീനില്‍ ചേര്‍ത്തതെന്ന് ഇരുവര്‍ക്കും മനസിലായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടം ഒഴിവായി. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി