കേരളം

കാല്‍പാദത്തില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റു, ശരീരമാസകലം നീർക്കെട്ട്; യുവാവ് ചികിത്സയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അംബേദ്കര്‍ പാര്‍ക്കില്‍വച്ചു വിഷ ഉറുമ്പിന്റെ കടിയേറ്റ യുവാവ് ചികിത്സയില്‍. ചിറ്റാറ്റുകര സ്വദേശി ലിന്‍സ് ആന്റണിക്കാണ് കടിയേറ്റത്. പാര്‍ക്കിലെ ചങ്ങാതിക്കൂട്ടം ക്ലബ് പ്രവര്‍ത്തകനായ ലിന്‍സ് സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെ കാല്‍പാദത്തില്‍ ഉറുമ്പ് കടിക്കുകയായിരുന്നു. ഈ മാസം 16-ാം തിയതിയാണ് സംഭവം.

വലുപ്പം കൂടിയ ചാരനിറത്തിലുള്ള ഉറുമ്പാണ് കടിച്ചത്. അല്‍പസമയത്തിനുള്ളല്‍ ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുകയും കുമിള പോലെ തടിച്ചു പൊങ്ങുകയും ചെയ്തു. ചുമയും ശ്വാസതടസവും ഛര്‍ദ്ദിയുമുണ്ടായി. അബോധാവസ്ഥയിലായ ലിന്‍സിനെ പറവൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

കുത്തിവയ്‌പ്പെടുക്കുകയും മരുന്നു കഴിക്കുകയും ചെയ്‌തെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ക്ഷീണവും നീര്‍ക്കെട്ടും മാറിയില്ല. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് ലിന്‍സ് ഇപ്പോള്‍. പ്രവാസി കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റാണ് ലിന്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി