കേരളം

ബലിതര്‍പ്പണത്തിനുള്ള തുക വര്‍ധിപ്പിച്ചത് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു; നടപടി പ്രതിഷേധം ഉയര്‍ന്നതോടെ

സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: ബലിതര്‍പ്പണത്തിനുള്ള തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണത്തിനുള്ള തുകയായിരുന്നു വര്‍ധിപ്പിച്ചത്. 

75 രൂപയായി വര്‍ധിപ്പിച്ച നിരക്ക് 50 രൂപയായി കുറച്ചു. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്താന്‍ പുതിയതായി തീരുമാനിച്ച ക്ഷേത്രങ്ങളിലെ തുകയാണ് 75ല്‍ നിന്നും 50 ആയി കുറച്ചത്. കൊല്ലം ജില്ലയിലെ പാവുമ്പസ മാവേലിക്കര കണ്ടിയൂര്‍, കായംകുളം പുതിയിടം, കട്ടച്ചിറ ചെറുമണ്ണില്‍ എന്നീ ക്ഷേത്രങ്ങളിലാണ് ഈ വര്‍ഷം മുതല്‍ ബലിതര്‍പ്പണം നേരിട്ട് നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. 

എന്നാല്‍, ദേവസ്വം ബോര്‍ഡ് നേരത്തെ മുതല്‍ നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ആലുവ, തിരുമുല്ലവാരം, വര്‍ക്കല, തിരുവല്ലം എന്നിവിടങ്ങളിലെ നിരക്ക് 75 രൂപയായി തുടരും. ബലിതര്‍പ്പണ ചടങ്ങുകള്‍ കച്ചവടമാകുന്നുവെന്ന് വിലയിരുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ തിരുവല്ലം മാതൃകയില്‍ ബലിതര്‍പ്പണം നടത്താന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി