കേരളം

ആറ് മണിക്ക് ശേഷം കൺസെഷനില്ലെന്ന് കണ്ടക്ടർ; വിദ്യാർഥിയെ കെഎസ്ആർടിസിയിൽ നിന്ന് ഇറക്കി വിട്ടു; പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ആറ് മണി കഴിഞ്ഞാൽ കൺസെഷൻ ഇല്ലെന്ന് പറഞ്ഞാണ് ഇറക്കിവിട്ടതെന്നും ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേൾക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. തിരുവനന്തരം എസ്‍എംവി സ്കൂളിലെ വിദ്യാർഥി പോത്തൻകോട് സ്വദേശി അമൽ ഇർഫാനെയാണ് സ്റ്റാച്യുവിൽ ഇറക്കിവിട്ടത്. 

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസ് കഴിഞ്ഞാണ് ബസിൽ കയറിയത്. വൈകീട്ട് ആറ് മണി കഴിഞ്ഞതിനാൽ കൺസെഷന്‍ പതിക്കാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. വിദ്യാർഥിയുടെ കൈയിൽ ബസ് ടിക്കറ്റിനുള്ള പണമില്ലായിരുന്നു. ഒടുവിൽ ഒരു വഴി യാത്രക്കാരൻ കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് വീട്ടിലെത്തിയത്. 

ആറ് മണിക്കു ശേഷം കൺസെഷൻ പതിക്കാൻ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കൾ പോത്തൻകോട് പൊലീസിലും കെഎസ്ആര്‍ടിസി അധികൃതർക്കും പരാതി നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു