കേരളം

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച; തപ്പിത്തടഞ്ഞ് പൊലീസ്; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; കൊളേജില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി പാണുവേലില്‍ സാബു ജോസഫിന്റെ മകന്‍ സെറില്‍ സാബു(22)വിനെയാണ് കഴിഞ്ഞ 19 മുതല്‍ കാണാതായത്. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ മൂന്നാം വര്‍ഷ മെക്കട്രോണിക്‌സ് വിദ്യാര്‍ഥിയായ സെറിലിനെ തൃശൂരില്‍ വെച്ചാണ് കാണാതായത്. വിദ്യാര്‍ത്ഥിയ്ക്ക് വീണ്ടി തെരച്ചില്‍ വ്യാപകമാക്കിയെങ്കിലും കണ്ടെത്താനായില്ല.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു പോകാനായിട്ടാണ് സെറില്‍ ഷൊര്‍ണൂരില്‍ നിന്നു കായംകുളത്തേക്ക് ട്രെയിന്‍ കയറിയത്. ട്രെയിന്‍ കയറുന്നതിനുമുന്പും പിന്നീട് തൃശൂരിലെത്തിയപ്പോഴും വീട്ടിലേക്കു വിളിച്ച് രാത്രി പത്തിന് എത്തുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ രാത്രി പത്തായിട്ടും വീട്ടിലെത്താത്തതിനെതുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ് ആയിരുന്നു. അതിന് ശേഷം സെറിലിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍വച്ചാണ് ഫോണ്‍ സ്വിച്ചോഫ് ആയത്. പരാതി ലഭിച്ചതിനെതുടര്‍ന്ന് തൃശൂരിലെ റെയില്‍വേ പോലീസും കേരള പോലീസും വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്തും ട്രാക്കുകളിലും മറ്റു കേന്ദ്രങ്ങളിലുമൊക്കെ പോലീസ് പരിശോധന നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍