കേരളം

കുട്ടികളുടെ വായില്‍ പുഴുക്കള്‍, കുളിക്കുമ്പോള്‍ ദേഹത്ത്; താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയിട്ടും നടപടിയില്ല

സമകാലിക മലയാളം ഡെസ്ക്

കായംകുളം: താലൂക്ക് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തി. കുട്ടികളുടെ വാര്‍ഡിലെ പൈപ്പ് വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത് എന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, വിവരം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. 

കുട്ടികളെ കുളിപ്പിക്കാനും, വായകഴുകാനുമെല്ലാം ഉപയോഗിക്കുന്ന ടാപ്പിലെ വെള്ളത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. കുളി കളിഞ്ഞ് ഇറങ്ങുന്ന കുട്ടികളുടെ ദേഹത്ത് പുഴുക്കളെ കണ്ടിട്ടുണ്ടെന്നും, വായ കഴുകുമ്പോള്‍ കുട്ടികളുടെ വായില്‍ നിന്നും പുഴുക്കള്‍ വന്നിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. 

ഇത് ആദ്യമായല്ല കായംകുളം താലൂക്ക് ആശുപത്രിയുടെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തുന്നത്. നേരത്തെ പൈപ്പ് വെള്ളത്തില്‍ പുഴുക്കളെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊട്ടിയ പൈപ്പിലൂടെ പുഴുക്കള്‍ കയറുന്നതാണെന്ന് കണ്ടുപിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ