കേരളം

പത്തനംതിട്ട എസ്പി ഓഫിസിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം: ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ എസ്പി ഓഫീസിന് സമീപം മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേക്കഴൂര്‍ സ്വദേശി ജോണി എന്ന കോശി തോമസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എസ്പി ഓഫീസിന് സമീപം താഴെവെട്ടിപ്രത്തെ തോട്ടില്‍ ഇന്നലെ  രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തില്‍ തലക്കും, കൈകാലുകളിലും മുറിവേറ്റ നിലയിലാണ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതശരീരത്തിന് സമീപത്ത് നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് രാത്രിയില്‍ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടുമായി വലിയ ബന്ധം പുലര്‍ത്താത്ത ജോണി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി