കേരളം

എഐഎസ്എഫിന് എതിരെ സിപിഐ;എസ്എഫ്‌ഐയെ രക്തരക്ഷസ്സെന്ന് വിളിച്ചത് ശരിയായില്ല

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: എസ്എഫ്‌ഐയെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച എഐഎസ്എഫിനെതിരെ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍. എസ്എഫ്‌ഐയ്ക്ക് രക്തരക്ഷസിന്റെ മനസ്സെന്ന പദപ്രയോഗം അനൗചിത്യമാണെന്ന് അദ്ദേഹം പറഞ്ഞു. എഐഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പിര്‍ട്ടിലാണ് എസ്എഫ്‌ഐയ്ക്ക് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനമുണ്ടായിരുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമെന്നും സന്തോഷ് പറഞ്ഞു. 

ജനാധിപത്യം വാക്കുകളില്‍ മാത്രമൊതുങ്ങിയിരിക്കുകയാണ്. പല ക്യാംപസുകളിലെയും എസ്എഫ്‌ഐ നേതാക്കള്‍ എഐഎസ്എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ്. പലയിടത്തും എഐഎസ്എഫിന് നോമിനേഷന്‍ പോലും നല്‍കാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഇവര്‍ വാദിക്കുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നുവെന്നാണ്  എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്