കേരളം

എഴുത്തുകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 

വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം.ബോധിവൃക്ഷത്തിന്റെ ഇലകള്‍, കരുണയിലേക്കുളള തീര്‍ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തില്‍ നിന്ന്, വേരുകളും ചിറകുകളും തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. 

പട്ടാമ്പി സംസ്‌കൃത കോളേജിലായിരുന്നു ഉപരിപഠനം. കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ തന്നെ കൈയ്യെഴുത്തു മാസികകളിലും ലിറ്റില്‍ മാസികകളിലും എഴുതിയിരുന്നു. 'ദീപാങ്കുരന്‍' എന്ന തൂലികാ നാമത്തിലുമെഴുതിയിരുന്നു. അടിയന്തരാവസ്ഥ കാലത്ത്  തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ജയിലില്‍നിന്നും ഇറങ്ങിയ ശേഷം വൈദ്യശാസ്ത്രം എന്ന പേരില്‍ ഒരു മാസിക കോഴിക്കോട് നിന്നുമാരംഭിച്ചു. അതിലും 'ദീപാങ്കുരന്‍' എന്ന പേരിലാണ് എഡിറ്റോറിയലുകള്‍ എഴുതിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍