കേരളം

പേരും വയസും മാറ്റി മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി; യുവാവില്‍ നിന്ന് 15 ലക്ഷം തട്ടിയ നഴ്‌സ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാട്രിമോണിയല്‍ സൈറ്റിലൂടെ യുവാവില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസില്‍ മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്‌സ് അറസ്റ്റില്‍. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാട്രിമോണി  സൈറ്റില്‍ വ്യാജപ്രൊഫൈലുണ്ടാക്കി യുവാവുമായി പരിചയപ്പെട്ടശേഷം പണം തട്ടുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റിലായത്. 44 വയസ്സുള്ള സ്മിത തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പ്രൈഫൈലുണ്ടാക്കിയത്. 2016 ലാണ് യുവാവ് മാട്രിമോണി സൈറ്റിലൂടെ സ്മിതയെ പരിചയപ്പെടുന്നത്. പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറിയ ഇവര്‍ ഫോണിലൂടെ കൂടുതല്‍ പരിചയപ്പെട്ടു. 
 
വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ പല തവണയായി സ്മിത 15 ലക്ഷം രൂപ യുവാവില്‍ നിന്നും വാങ്ങിയെടുത്തു. വിവാഹം നീണ്ടുപോകുകയും വീണ്ടും പണമാവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തതോടെ സംശയം തോന്നിയ യുവാവ് കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു നടത്തിയത് സ്മിതയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ഇവരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സ്മിതയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്