കേരളം

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിനാണ് കൊല്ലപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. വാട്‌സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്പറില്‍ നിന്നാണ് മുഹമ്മദ് മുഹ്‌സിന്റെ വീട്ടുകാര്‍ക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചിരിക്കുന്നത്. 

അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ നിങ്ങളുടെ സഹോദരന്‍ രക്തസാക്ഷിത്വം വരിച്ചതായും അവന്റെ ആഗ്രഹം അല്ലാഹു നിറവേറ്റി കൊടുത്തതായും സന്ദേശത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറയരുതെന്നും അവര്‍ വീട്ടില്‍ നിരന്തരം കയറിയിറങ്ങി ശല്യപ്പെടുത്തുമെന്നും നിങ്ങളുടെ സഹോദരന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിലുണ്ട്. 

2017 ഓക്ടോബറിലാണ് മുഹമ്മദ് മുഹ്‌സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഐഎസിന്റെ പ്രധാന നേതാക്കളിലൊരാളും പാകിസ്ഥാന്‍കാരനുമായിരുന്ന കൊല്ലപ്പെട്ട ഹുസൈഫ അല്‍ ബകിസ്താനി വഴിയായിരുന്നു മുഹമ്മദ് മുഹ്‌സിന്‍ ഐഎസിലെത്തിയത്. ഇയാള്‍ വഴി നിരവധി ഇന്ത്യന്‍ യുവാക്കള്‍ സംഘടനയുടെ ഭാഗമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്