കേരളം

'നല്ല അംഗീകാരമുള്ള നേതാവിനെ പിടിച്ചുതാഴ്ത്താനുള്ള ശ്രമം'; കാനത്തിനെതിരായ പോസ്റ്റര്‍ വിവാദത്തില്‍ പിണറായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനും നല്ല അംഗീകാരമുള്ള നേതാവിനെ പിടിച്ചുതാഴ്ത്താനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പതിച്ച പോസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ മകനെതിരെ എന്തെങ്കിലും ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ഉദ്ദേശ്യമുള്ളതുകൊണ്ടാണ് രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിച്ചത്. അത് ആര് ചെയ്തുവെന്നതില്‍ തെറ്റിദ്ധാരണയുണ്ടാകും. സ്വന്തം താത്പര്യങ്ങളനുസരിച്ച് കാര്യങ്ങള്‍ നീങ്ങണമെന്നുവിചാരിക്കുന്നവരാണ് പോസ്റ്റര്‍ ഒട്ടിച്ചത്. അവരെ കണ്ടെത്തുന്നതില്‍ പൊലീസ് വിജയിച്ചു.

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും മറ്റുമെതിരെയുണ്ടായപൊലീസ് നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ