കേരളം

"രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, സുഡാപ്പി വെട്ടി കൊന്നതാണെന്ന് അങ്ങ് ഉറക്കെ പറയണം":  മുല്ലപ്പള്ളിക്ക് കെഎസ്‍യു ജില്ലാ പ്രസിഡന്‍റിന്‍റെ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ചാവക്കാട് കോൺ​ഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ ശക്തമായി പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ട്  കെഎസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ. കൊന്നത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാൻ മുല്ലപ്പള്ളി തയ്യാറാവണമെന്നാണ് ഹാരിസ് ആവശ്യപ്പെട്ടിരിക്കുന്നത്. രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണെന്നും വളരെ ശക്തമായി  പ്രതിഷേധിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഹാരിസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം


ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,

ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവർത്തകൻ നൗഷാദിനെ കൊന്നതാണ്, കൊലയാളികൾ SDPI എന്ന വർഗീയ സംഘടനയിൽപ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സർ വെട്ടിയത്, അവർ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവർത്തകരുടെ മൊഴിയാണ് സർ അവർ SDPI എന്നത്, താങ്കൾ കുടുംബനാഥനാണ് സർ കോൺഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥൻ, രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, മൂവർണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവർത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവർത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.
പ്രതികരിക്കണം സർ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവർത്തകരുടെ വികാരമാണ് സർ.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.
പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങൾ കോൺഗ്രസ്സുകാർ, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകരെ സംരക്ഷിക്കണമെന്ന അഭ്യാർത്ഥനയോടെ.,

ഹാരിസ് മുതൂർ
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു