കേരളം

സ്പോട്ട് അഡ്മിഷന് കോളജിന് അധികാരമില്ല; പ്രവേശനം കേരള സർവ്വകലാശാല നേരിട്ട് നടത്തും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളജുകളുടെ അധികാരം നീക്കി കേരള സർവ്വകലാശാല. സർവ്വകലാശാലക്ക് കീഴിലെ എല്ലാ കോളജുകളിലെയും ഒഴിവുകളിലേക്ക് സർവ്വകലാശാല  നേരിട്ട്  പ്രവേശനം നടത്തും.

കോളജ് വഴിയുള്ള സ്പോട്ട് അഡ്മിഷനിലൂടെ അനര്‍ഹര്‍ പ്രവേശനം നേടുന്നു എന്ന പരാതിയിലാണ് പുതിയ നടപടി. സേവ് യൂണിവേഴ്സിറ്റി കോളജ് ക്യാംപയൈന്‍ കമ്മിറ്റി സർവ്വകലാശാലക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഈ തീരുമാനം. 

സർക്കാർ കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന കോഴ്സുകളിലും ഏറ്റവും അവസാനം ഒഴിവു വരുന്ന സീറ്റുകളിലേക്കുമാണ് അനർഹർ പ്രവേശനം നേടിയിരുന്നത്. കോളജുകളിലെ അധ്യാപകരുടെ സഹായത്തോടെയാണ് അനർഹർ പ്രവേശനം നേടിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു