കേരളം

തീവണ്ടി യാത്രക്കിടെ കാണാതായ 17കാരിയെ കണ്ടെത്തിയില്ല; സുഹൃത്തിനൊപ്പം യാത്ര ചെയ്തതായി സ്ഥിരീകരണം

സമകാലിക മലയാളം ഡെസ്ക്

വയനാട്​: തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് മീനങ്ങാടി കാക്കവയൽ സ്വദേശിയായ പെണ്‍കുട്ടിയെകുറിച്ച്​ മൂന്ന്​ ദിവസമായിട്ടും യാതൊരു വിവരവുമില്ല. എറണാകുളത്ത്​ നിന്ന്​ ഷൊർണൂർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ കോഴിക്കോ​ട്ടേക്ക്​ യാത്ര തിരിച്ചതായിരുന്നു പെൺകുട്ടി. എന്നാൽ മെയ്​ 31ന്​ ​ൈവകുന്നേരം ആറ്​ മണിക്ക്​ കോഴിക്കോട്ട്​ എത്തേണ്ട പെൺകുട്ടി നേരം വൈകിയിട്ടും എത്താതായതോടെയാണ്​ രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിച്ചത്​.

സംഭവത്തിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ അങ്കമാലി വരെ പെൺകുട്ടി സൃഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്​. പിന്നീട്​ സുഹൃത്ത് അങ്കമാലിയില്‍ ഇറങ്ങി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതിലൂടെയാണ്​ പൊലീസ്​ ഇക്കാര്യം സ്ഥിരീകരിച്ചത്​. സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്​. 

യാത്രക്കിടയില്‍ സുഹൃത്തും പെൺകുട്ടിയുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന് ബോധ്യമായിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിൻെറ അടിസ്ഥാനത്തിൽ സുഹൃത്തിൻറെ മൊഴി സത്യമാണെന്നാണ് പൊലീസ് നിഗമനം.

മകളെ കാണാതായതിന് പിന്നാലെ അച്ഛൻ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിഷ്ണുപ്രിയക്ക് സ്വന്തമായി ഫോണില്ല. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും മകളെ കുറിച്ച് കൂടുതല്‍ വിവരം കിട്ടിയിട്ടില്ലെന്ന് വിഷ്ണു പ്രിയയുടെ അച്ഛൻ ശിവാജി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്