കേരളം

പ്രളയഭീതി: ഓഗസ്റ്റ് 31 വരെ കുടകില്‍ ഹോംസ്‌റ്റേ ബുക്കിങ് ഇല്ല

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കുടകിലെ ഹോംസ്‌റ്റേകളുടെയും ഹോട്ടലുകളുടെയും മുന്‍കൂര്‍ ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തി. കുടകിലെ മടിക്കേരി താലൂക്കിലെ മക്കന്ദൂരു പഞ്ചായത്തിലാണ് ഓഗസ്റ്റ് 31 വരെ വിലക്കേര്‍പ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടകില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. പലയിടങ്ങളിലും വിനോദസഞ്ചാരികളള്‍ കുടുങ്ങിക്കിടക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതു കണക്കിലെടുത്താണ് ഈ വര്‍ഷം ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തുന്നത്.

ഇതുസംബന്ധിച്ച നിര്‍ദേശം പഞ്ചായത്തിലെ മുഴുവന്‍ ഹോംസ്‌റ്റേകള്‍ക്കും ഹോട്ടലുകള്‍ക്കും കൈമാറി. ഇതേ മാതൃക പിന്തുടര്‍ന്ന് കുടകിലെ മറ്റ് പഞ്ചായത്തുകളും വിനോദസഞ്ചാരികളുടെ മുന്‍കൂട്ടിയുള്ള ബുക്കിങ് വിലക്കിയേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി