കേരളം

തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍ എംഎല്‍എ; കേസ് അട്ടിമറിക്കുന്നുവെന്ന് സിഒടി നസീര്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് എഎന്‍ ഷംസീര്‍ എംഎല്‍എയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി  സിഒടി നസീര്‍. ഷംസീറിന് ഒപ്പമുള്ളവരാണ് തന്നെ ആക്രമിച്ചത്. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും നസീര്‍ ആരോപിച്ചു.

പി ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ആക്രമിച്ചതെന്ന് നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ പി ജയരാജന് പങ്കില്ലെന്ന് നസീര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തലശ്ശേരിയിലെ പ്രമുഖനേതാവിനൊപ്പം ചില പ്രാദേശിക നേതാക്കളാണ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് നസീര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ചത് ഷംസീറാണെന്നറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി കേസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി  വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. തലശ്ശേരിയിലെ ജനപ്രതിനിധിയെ രക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്നും മുരളീധരന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി