കേരളം

തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് (93) കാലം ചെയ്തു. ഭൗതികശരീരം ഇന്ന് ഉച്ചവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടക്കും.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. തിരുവല്ല രൂപതയെ 15 വര്‍ഷം ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് നയിച്ചു. 

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിന്റെ പ്രാരംഭദശയില്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. തിരുവല്ല മാര്‍ അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ചെങ്ങരൂര്‍ മാര്‍ സേവേറിയോസ് കോളജ് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ എന്നീ സ്ഥാപനങ്ങളും മാര്‍ തിമോത്തിയോസിന്റെ ഭരണകാലത്ത് ആരംഭിച്ചവയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു