കേരളം

മധുരയിൽ ബസപകടം ; മൂന്ന് മലയാളികൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മധുര: പാലക്കാട് നിന്നും വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘം സഞ്ചരിച്ച  ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.  കൊടുവായൂർ സ്വദേശികളായ സരോജിനി (65), പെട്ടമ്മാള്‍ (68), നിഖില (8) എന്നിവരാണ് മരിച്ചത്.  പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. 35 പേർ ബസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ മധുര സര്‍ക്കാര്‍ ആശുപത്രിയിലും സാത്തൂര്‍ ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം. മധുരയ്ക്കടുത്ത് വച്ച് നിയന്ത്രണം വിട്ട  ബസ്  മറിയുകയായിരുന്നു.    രാമേശ്വരം സന്ദർശിച്ച ശേഷമാണ് സംഘം മധുര ലക്ഷ്യമായി യാത്ര ചെയ്തത്. എന്നാൽ ന​ഗരത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ബസ് അപകടത്തിൽ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്