കേരളം

വിദ്യാർത്ഥി താമസിച്ച വീട്ടിലും പരിശോധന; ആശങ്ക വേണ്ട, ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും നിപാ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ വ്യക്തി ശുചിത്വവും ജാ​ഗ്രതയും പാലിക്കാൻ ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. വിദ്യാർത്ഥിക്ക് വൈറസ് ബാധയേറ്റെന്ന് സംശയിക്കപ്പെടുന്ന തൊടുപുഴയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ആരോ​ഗ്യ വകുപ്പ് ഈ നിർദ്ദേശം പുറത്തിറക്കിയത്.  വിദ്യാർത്ഥിയും സുഹൃത്തുക്കളും താമസിച്ചിരുന്ന വീട്ടിലും പ്രദേശത്തും പരിശോധന നടത്തിയെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

മെയ് 16 -ലെ പരീക്ഷയ്ക്കായാണ് വിദ്യാർത്ഥി അവസാനമായി ഇവിടെയെത്തിയത്. ഒരു ദിവസം മാത്രം നിന്ന ശേഷം തിരികെ പോയി. വേനലവധി ആയതിനാൽ പിന്നീട് ആരും താമസിച്ചിരുന്നുമില്ല. അയൽവാസികൾക്കൊന്നും വിട്ടുമാറാത്ത പനിയോ, ചുമയോ, തലവേദനയോ ഇല്ലെന്നും ആരോ​ഗ്യ വകുപ്പിലെ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി