കേരളം

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വലറിയില്‍ കയറി ഒന്നര പവന്റെ മാലയുമായി ഓടിരക്ഷപ്പെട്ടു; ഒടുവില്‍ പൊലീസ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അടിമാലി:  സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന  കടയില്‍ കയറിയ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഒന്നര പവന്റെ മാലയുമായി പുറത്തേക്കോടി രക്ഷപ്പെട്ട യുവാവിനെയാണ് പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.   കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലില്‍ സനീഷിനെയാണ് പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. അടിമാലി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വലറിയില്‍ നിന്നായിരുന്നു സനീഷ് തിങ്കളാഴ്ച്ച മാല മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ പ്രതി ജീവനക്കാരില്‍ നിന്നും വ്യത്യസ്ത മോഡലുകള്‍ വാങ്ങി പരിശോധിച്ചു.പരിശോധനക്കിടയില്‍ 40000ത്തോളം രൂപ വില വരുന്ന ഒന്നര പവന്റെ മാലയുമായി ഇയാള്‍ പുറത്തേക്കൊടി രക്ഷപ്പെട്ടു. 

തുടര്‍ന്ന് ജ്വലറി ഉടമ അടിമാലി പൊലീസില്‍ പരാതി നല്‍കി. ജ്വലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതിയെ കണ്ടെത്തി. മോഷ്ടിച്ച മാല പ്രതിയുടെ വീട്ടില്‍ നിന്ന്  നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി