കേരളം

നിപ വൈറസ് ബാധ ; വിദ്യാർത്ഥിക്ക് പ്രതിരോധ മരുന്ന് നല്‍കി, ആരോ​ഗ്യനില തൃപ്തികരം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോ​ഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ. വിദ്യാർത്ഥിക്ക് പ്രതിരോധ മരുന്ന് നൽകിയെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ചികിത്സാ വിവരങ്ങൾ ഡിഎംഒ ഡോക്ടർമാരുമായി  ചർച്ച ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയിലും യുഎസിലുമായി നിർമ്മിച്ച മരുന്നുകൾ ചികിത്സയുടെ ഭാ​ഗമായി ഇന്ന് കൊച്ചിയിൽ എത്തിക്കും. നിയമ നടപടികൾ പൂർത്തിയാക്കിയാലുടൻ ബന്ധുക്കളുടെ സമ്മതത്തോടെ അതും നൽകിത്തുടങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന്‍ വാര്‍ഡിലാണുള്ളത്. ഇയാളെ ഇവിടെ പരിചരിച്ച രണ്ട് നഴ്സിംഗ് ജീവനക്കാരേയും നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്