കേരളം

കാലവര്‍ഷം 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെത്തും ; കനത്ത മഴയ്ക്ക് സാധ്യത, പ്രവചനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെതാണ് വിലയിരുത്തല്‍. ലങ്കന്‍ തീരം വിട്ട കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയാണ്. 24 മുതല്‍ 48 മണിക്കൂറിനകം സംസ്ഥാനത്ത് ശക്തമായ മഴ തുടങ്ങും. 

സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ വൈകുകയായിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ വേനല്‍ മഴ ലഭിച്ചിരുന്നു. ഇത് മണ്‍സൂണ്‍ അടുത്തെത്തിയതിന്റെ ലക്ഷണമാണെന്നും സ്‌കൈമെറ്റ് പറയുന്നു. വേനല്‍ മഴയില്‍ മെയ് മാസത്തില്‍ 70 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. 

കേരളത്തിനൊപ്പം കര്‍ണാടക ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനൊപ്പം രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും 48 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ എത്തും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, എല്‍നിനോ തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ ദുര്‍ബലമായേക്കാമെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു. സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ എട്ടിന് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം