കേരളം

നാല് ദിവസം കൊണ്ട് ഒരു ലക്ഷം രൂപ; യുവാവിന് ചികിത്സാസഹായത്തിന് വേണ്ടി ഫുള്‍ ജാര്‍ സോഡയുണ്ടാക്കി കൂട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഇന്ന് കേരളത്തിലെ ട്രെന്‍ഡിങ് പാനീയമാണ് ഫുള്‍ ജാര്‍ സോഡ. സമൂഹമാധ്യമങ്ങളിലെ താരമായ ഈ പാനീയത്തെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്. വലിയ ജാറില്‍ നിന്നും പതഞ്ഞ് താഴേക്ക് തുളുമ്പുന്ന പാഴായിപ്പോകുന്ന വെള്ളത്തെപ്പറ്റിയും ശുചിത്വത്തെക്കുറിച്ചുമൊക്കെയും പലരും ആശങ്ക പ്രകടിപ്പിച്ചു.

എന്നാല്‍ ഈ ന്യൂജനറേഷന്‍ പാനീയം വിറ്റ് കിട്ടിയ പണം സ്വരൂപിച്ച് സുഹൃത്തിന്റെ ചികിത്സചെലവ് നടത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. ഇരുവൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശി മന്‍സൂര്‍ എന്ന യുവാവിനെ സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫുള്‍ജാര്‍ സോഡ ചങ്ങരംകുളത്ത് എത്തിച്ചത്. 

നാലു ദിവസത്തെ കച്ചവടത്തിന്റെ ലാഭവിഹിതമായി ലഭിച്ച മുഴുവന്‍ തുകയും ചേര്‍ന്നപ്പോള്‍ യുവാക്കള്‍ സ്വരൂപിച്ചത് ഒരു ലക്ഷം രൂപയാണ്. പെരുന്നാള്‍ ദിനത്തില്‍ ചികിത്സാ സഹായ സമിതി കണ്‍വീനര്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് അംഗം കെ എം ഹാരിസിന് ചങ്ങരംകുളത്ത് നടന്ന ചടങ്ങില്‍ സംഘാടകര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

സാദിഖ് നെച്ചിക്കല്‍, മന്‍സൂര്‍ മാട്ടം, അനീഷ് ചേലകടവ്, അഡ്വ. നിയാസ് മുഹമ്മദ്, റഹീം മാട്ടം, ഷംസീര്‍ കളാച്ചാല്‍, ശര്‍ഫുദ്ധീന്‍, സഫര്‍ നെച്ചിക്കല്‍, റഫീഖ് തങ്ങള്‍, സബാഹ് മുതുകാട്, അഷറഫ് പള്ളിക്കര, ഹുറൈര്‍ കൊടക്കാട്ട്, സലീം ചങ്ങരംകുളം, മിര്‍ഷാദ്, സാബു രാജ്, ജസീല്‍ കിഴിഞ്ഞാലില്‍, റൗഫ് പള്ളിക്കര, ജംഷി മാട്ടം എന്നിവര്‍ അടങ്ങുന്ന സുഹൃത്തുക്കള്‍ ആണ് ഈ വ്യത്യസ്തമായ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)