കേരളം

കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പൊളിയുന്നു ; സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശിക്കണം ; കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്


കോട്ടയം : കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പൊളിയുന്നു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. ഇതില്‍ രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ പി ജെ ജോസഫിന് നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. 

കെ എം മാണിയുടെ നിര്യാണത്തോടെ, സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തിട്ടില്ല. പി ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ മാത്രമാണ്. അദ്ദേഹത്തിന് താല്‍ക്കാലിക ചുമതല മാത്രമാണ് നല്‍കിയിട്ടുള്ളത്. പിജെ ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു എന്ന് അറിയിച്ചുകൊണ്ടുള്ള പാര്‍ട്ടി സംഘടാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിന്റെ കത്തും ജോസ് കെ മാണി വിഭാഗം തള്ളി. 

ജോയ് എബ്രഹാമിന് പാര്‍ട്ടിയില്‍ സവിശേഷ അധികാരമില്ല. പാര്‍ട്ടിയിലെ നിരവധി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമാണ് ജോയ് എബ്രഹാം എന്നും ജോസ് കെ മാണി വിഭാഗം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ പി ജെ ജോസഫ് നേരത്തെ കമ്മീഷന് നല്‍കിയ കത്തിന് ആധികാരികതയില്ല.  സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ജോസഫ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിന്റെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്