കേരളം

കേരളതീരത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളതീരത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോള്‍ വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് ഏതാണ്ട് 3800 ട്രോള്‍ ബോട്ടുകളാണുള്ളത്. 

ഡോ. എന്‍ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശയെത്തുടര്‍ന്നാണ് 1994 മുതല്‍ കേരളത്തില്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 90 ദിവസത്തെ ട്രോളിങ് ആണ് കമ്മിറ്റി ശുപാര്‍ശ ചെയ്തതെങ്കിലും 23 വര്‍ഷവും 47 ദിവസത്തെ ട്രോളിങ് നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് നിരോധന കാലയളവ് 52 ദിവസമാക്കി ഉയര്‍ത്തിയത്. എന്നാല്‍ 2017 മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ 61 ദിവസത്തെ ട്രോളിങ് നിരോധനം നിലവിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്