കേരളം

ബാലഭാസ്‌കറിന്റെ മരണം: പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ അനുമതി; നാളെ മൊഴിയെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലഭാസ്‌കറുടെ മരണത്തില്‍ പ്രകാശന്‍  തമ്പിയെ ചോദ്യം ചെയ്യാന്‍  ക്രൈംബ്രാഞ്ചിന്‌ അനുമതി. അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കാക്കനാട് ജയിലില്‍ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്ന തമ്പി സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തിന് മുന്‍പ് ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പി കൈക്കലാക്കിയെന്നാണ് മൊഴി. ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് പ്രകാശന്‍ തമ്പി സമ്മതിച്ചിരുന്നതായും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ പൊലീസല്ലാതെ മറ്റാരെങ്കിലും ദൃശ്യം ശേഖരിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്ന് കടയുടമയുടെ വാദം.

അപകടത്തില്‍പെടുന്നതിന് മുന്‍പ് ബാലഭാസ്‌കറും കുടുംബവും കൊല്ലം പള്ളിമുക്കില്‍ നിന്ന് ജ്യൂസ് കുടിച്ചിരുന്നു. ഈ കടയുടെ ഉടമ ഷംനാദില്‍ നിന്ന് ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശന്‍ തമ്പിക്കെതിരെ നിര്‍ണായക മൊഴി ലഭിച്ചെന്നാണ് െ്രെകംബ്രാഞ്ചിന്റെ അവകാശവാദം.

അപകടമുണ്ടായി നാലു ദിവസം കഴിഞ്ഞ് പ്രകാശന്‍ തമ്പിയെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നാണ് മൊഴി. എന്നാല്‍ മൊഴിയുടെ വിവരങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ ഷംനാദ് അത് നിഷേധിച്ചു. പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും ക്രൈംബ്രാഞ്ചല്ലാതെ മറ്റാരും ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നുമാണ് ഷംനാദ് പിന്നീട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം