കേരളം

കാലവര്‍ഷം കേരളതീരത്ത് ; ശക്തമായ കാറ്റിനു സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരള തീരത്ത് എത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര അറിയിച്ചു.പതിവിലും ഒരാഴ്ച വൈകിയാണ് ഇക്കുറി മണ്‍സൂണ്‍ കേരളതീരത്തേക്ക് എത്തിയിരിക്കുന്നത്. 

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലക്ഷദ്വീപ് തീരത്തും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കേരളത്തിന് പുറമേ കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നെല്ലുവായ്, തേനി, നീലഗിരി പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകും.

നാല് മാസത്തോളം നീണ്ട് നില്‍ക്കുന്ന മഴക്കാലത്തിന് നാളെ തുടക്കമാകുമെന്നായിരുന്നു തമിഴ്‌നാട് വെതര്‍മാന്‍ നേരത്തേ പ്രവചിച്ചിരുന്നത്. കാലവര്‍ഷ മഴ പ്രളയത്തിന് കാരണമാകുമെന്ന അഭ്യൂഹങ്ങളും വെതര്‍മാന്‍ തള്ളിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി