കേരളം

കാലവർഷം ; സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു, ജാ​ഗ്രത പാലിക്കാൻ നിർദ്ദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിങ്കൾ മുതൽ ബുധൻ വരെ ഓറഞ്ച് അലർട്ട് നിലനിൽക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ കാലവർഷം ശക്തിപ്രാപിക്കുമെന്നും എറണാകുളം മലപ്പുറം ജില്ലകളിൽ 115 സെന്റീ മീറ്റർ മുതൽ 204 സെന്റീ മീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.  ചൊവ്വാഴ്ച (ജൂൺ 11)തൃശ്ശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ജില്ലകളിൽ താരതമ്യേനെ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. 

കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് മുന്നറിയിപ്പുകളിലും അലർട്ടുകളിലും മാറ്റമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍