കേരളം

ഒറ്റയാനായി സുരേഷ് ഗോപി ; ഒറ്റക്കെട്ടായി ബിജെപി നേതാക്കള്‍ 

സമകാലിക മലയാളം ഡെസ്ക്


ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മോദിയുടെ വരവും കാത്ത് മാധ്യമങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കാത്തുനില്‍ക്കുന്നതിനിടെ, ജനക്കൂട്ടത്തില്‍ നിന്നും മുദ്രാവാക്യം ഉയര്‍ന്നു. സുരേഷ് ഗോപിജി കീ ജെയ്... 

ചിരിച്ചുകൊണ്ട് ഒറ്റയ്ക്ക് സുരേഷ് ഗോപി എം പി തെക്കേനടയിലൂടെ വരുന്നു. കസവ് മുണ്ടുടുത്ത് ഷാള്‍ പുതച്ച് കൈയില്‍ നെയ്ക്കുപ്പിയുമായി അദ്ദേഹം നേരെ ക്ഷേത്രത്തിലേക്ക്. അണികളുടെ ആവേശം മുദ്രാവാക്യമായി മുഴങ്ങി.

അല്‍പ്പം കഴിഞ്ഞതും ബിജെപി നേതാക്കള്‍ കൂട്ടത്തോടെ തെക്കേനടയിലൂടെ ക്ഷേത്ര പരിസരത്തേക്കെത്തി. എച്ച് രാജ, ഒ രാജഗോപാല്‍ എംഎല്‍എ., പിഎസ് ശ്രീധരന്‍ പിള്ള, പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവരാണ് കൂട്ടായി എത്തിയത്. 

ക്ഷേത്രത്തിനുമുന്നില്‍ കാത്തുനിന്ന നേതാക്കളോട് സംസാരിച്ച ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ കടന്നത്. പ്രധാനമന്ത്രിക്കൊപ്പം കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി എം.ഡി. പി ആര്‍ കൃഷ്ണകുമാറുമുണ്ടായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുചടങ്ങില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ