കേരളം

'മോദിജി മുത്തായി മാറി'; 'മുഖ്യമന്ത്രി വര്‍ഗസ്വഭാവം കാട്ടി'; കേഴുക, പ്രിയ നാടേ..

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍, കേന്ദ്ര സഹായം ആവശ്യമുള്ള പദ്ധതികള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസരം പിണറായി നഷ്ടമാക്കിയെന്ന് ശോഭ പറഞ്ഞു. ഈ സുവര്‍ണ്ണാവസരം പിണറായി ഒരു മൂന്നാംകിട പാര്‍ട്ടികാരനായി അധഃപതിച്ചതിലൂടെ കളഞ്ഞുകുളിച്ചു. നഷ്ടം കേരളത്തിനു തന്നെയെന്ന് ശോഭ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോദിജി വന്നു, കണ്ടു, കേരളീയരെ കീഴടക്കി.
കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ സംഭവിച്ചത് അതാണ്. 'പ്രധാനമന്ത്രി ചോര്‍ ഹേ' എന്നാണല്ലോ രാഹുല്‍ ഗാന്ധിയുടെ മുറവിളി. അതേ, ചോരനാണ്, ജനഹൃദയങ്ങളുടെ ചോരന്‍. തന്റെ മണ്ഡലം പോലെ പ്രിയപ്പെട്ടതാണ് കേരളവും, കേരളത്തിലെ ജനങ്ങളുമെന്ന് ഹൃദയത്തെ തൊടുന്ന ഭാഷയില്‍ അദ്ദേഹം മലയാളികളോട് പറഞ്ഞു. മുണ്ടുടുത്ത്, മലയാളിയെ പോലെ മേല്‍മുണ്ടും തോളിലിട്ട്, മലയാളത്തില്‍ അഭിവാദ്യവും ചെയ്ത് മോദിജി മലയാളികളുടേയും മുത്തായി മാറി.നമ്മുടെ പ്രവര്‍ത്തകര്‍ ഇനി ഭയപ്പെടേണ്ടതില്ല. ഭഗവാന്‍ ഗീതയിലൂടെ തന്നത് പോലൊരു ഉറപ്പാണ്, പ്രധാനമന്ത്രി നമുക്ക് നല്‍കിയിട്ട് മടങ്ങിയത്.

പക്ഷേ, നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വര്‍ഗ്ഗസ്വഭാവം കാട്ടി. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ കാണാന്‍ വരാതെ കടകമ്പള്ളിയെ മാത്രം അയച്ച് ഭരണഘടനാ ബാധ്യത നിറവേറ്റിയെന്നു വരുത്തി. കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍, കേന്ദ്ര സഹായം ആവശ്യമുള്ള പദ്ധതികള്‍ എന്നിവയൊക്കെ അവതരിപ്പിച്ചു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസരം പിണറായി ഒരു മൂന്നാംകിട പാര്‍ട്ടികാരനായി അധഃപതിച്ചതിലൂടെ കളഞ്ഞുകുളിച്ചു. നഷ്ടം കേരളത്തിനു തന്നെ. 
കേഴുക, പ്രിയ നാടേ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി