കേരളം

അറക്കാനെടുത്ത കോഴി ജീവനും കൊണ്ടോടി; പിന്നാലെ ഓടിയ കടയുടമ വീണത് പൊട്ടക്കിണറ്റിൽ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരിൽ അറക്കാനെടുക്കുമ്പോൾ ജീവനും കൊണ്ടോടിയ കോഴിക്ക് പിന്നാലെ ഓടിയ കടയുടമ കാൽ വഴുതി കിണറ്റിൽ വീണു. വീഴ്ചയിൽ കടയുടമയായ അലി(40)യുടെ എല്ലുകൾ പൊട്ടി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ അലിയെ രണ്ട് ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. 

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. അറക്കാൻ എടുത്തപ്പോൾ കോഴി അലിയിൽ നിന്ന് തെന്നിമാറുകയായിരുന്നു. അതിന് പിന്നാലെ ഓടിയ അലി അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് മൂലം മുകളിലേക്ക് കയറ്റാൻ സാധിച്ചില്ല.

ഇദ്ദേഹത്തെ കിണറ്റിലെ പാറയിലേക്ക് കിടത്തിയ ശേഷം നാട്ടുകാർ‌ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അലിയെ രക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി