കേരളം

മരടിലെ ഫ്‌ലാറ്റുകള്‍ തല്‍ക്കാലം പൊളിക്കണ്ട, ആറാഴ്ചത്തേയ്ക്കു തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റു സമുച്ചയം പൊളിക്കണമെന്ന വിധിയില്‍ ആറാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. റിവ്യൂ ഹര്‍ജി, ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട അരുണ്‍ മിശ്രയുടെ ബെഞ്ചിന് വിട്ടു.

തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച ആറ് ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മാസം എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിധി. 

സാവകാശം ചോദിച്ച് കോടതിയെ സമീപിച്ചെങ്കിലും നിരാകരിക്കുകയായിരുന്നു. ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍