കേരളം

പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന ധനമന്ത്രിയുടെ ഉത്തരവിന് പുല്ലുവില; സ്വന്തം വകുപ്പ് വാങ്ങിയത് 96 ലക്ഷം രൂപയുടെ വാഹനങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയം ആഞ്ഞടിച്ചതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ധനമന്ത്രി തോമസ് ഐസക് ഉത്തരവിട്ടത്. എന്നാൽ ധനവകുപ്പ് തന്നെ മന്ത്രിയുടെ ഉത്തരവ് തെറ്റിച്ചിരിക്കുകയാണ്. പുതിയ 12 എസി ബൊലേറോ ജീപ്പുകളാണ് ധനവകുപ്പ് വാങ്ങിയത്. 96 ലക്ഷമാണ് വാഹനങ്ങൾ വാങ്ങാനായി ചെലവാക്കിയിരിക്കുന്നത്. 

നാല്പതിനായിരം മുതൽ എഴുപതിനായിരം കിലോ മീറ്റർ മാത്രം ഓടിയ വണ്ടികൾക്ക് പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. നിയമസഭയിൽ ധനമന്ത്രി നൽകിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്. ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാ​ഗമാണ് മന്ത്രിയുടെ നിർദേശം കാറ്റിൽ പറത്തിയത്. 

ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓൾട്ടോ കാറിൽ പരിശോധനക്കായി കൂടുതൽ ജീവനക്കാർക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളിൽ എസി ഇല്ലാത്തതിനാൽ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്. 

സാമ്പത്തിക പ്രതിസന്ധി മൂലം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. വകുപ്പ് മേധാവികൾ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കർശന നിർദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം എടുക്കണമെന്നായിരുന്നു നിർദ്ദേശം. ധനവകുപ്പ് പുതിയ വണ്ടികൾ വാങ്ങിയതോടെ കൂടുതൽ വകുപ്പുകൾ വണ്ടികൾ വാങ്ങാൻ അപേക്ഷ നൽകാനുള്ള സാധ്യതയുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു