കേരളം

വായു ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, കടല്‍ക്ഷോഭം രൂക്ഷമാവും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ കാറ്റിനും, കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത. 

വ്യാഴാഴ്ച ഉച്ചയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ ദ്വാരകയ്ക്കും വെരാവലിനുമിടയില്‍ കര തൊടും. 180 കീലോമീറ്റര്‍ വേഗതയില്‍ വരെ ഇവിടെ കാറ്റ് വീശുമെന്നാണ് കണക്കാക്കപ്പെടുന്നത്. വായു ചുഴലിക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച രാത്രി 11.30 വരെ കാസര്‍കോഡ് മുതല്‍ പൊഴിയൂര്‍ വരെയുള്ള കേരള തീരത്ത് തിരമാലകള്‍ രണ്ടര മുതല്‍ മൂന്നര മീറ്റര്‍ വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. 

അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 16 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

ബുധനാഴ്ച സംസ്ഥാനത്തെ മിക്കയിടങ്ങളിലും കനത്ത മഴ ലഭിച്ചു. കോഴിക്കോടും വടകരയിലുമാണ് കൂടുതല്‍ മഴ ലഭിച്ചത്, 10 സെന്റീമീറ്റര്‍ വീതം. തൃശൂര്‍ നാമക്കലില്‍ 9 സെന്റീമീറ്റര്‍ മഴ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ