കേരളം

ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തു, മകന്റെ മുന്നില്‍ വെച്ച് അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു

സമകാലിക മലയാളം ഡെസ്ക്

വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന്റെ കാല്‍ തല്ലിയൊടച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍. സ്‌കൂള്‍ സമയത്ത് അമിത വേഗതയില്‍ ടിപ്പര്‍ ഓടിച്ചു പോയത് ചോദ്യം ചെയ്തതോടെയുണ്ടായ വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലേക്കെത്തിയത്. 

മകനെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാര്‍. വരാപ്പുഴ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മകനുമായി പോകവെ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ബൈക്കില്‍ ഇടിക്കുമെന്ന സ്ഥിതിയെത്തി. ഇതോടെ ടിപ്പറിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. 

നാട്ടുകാര്‍ ഇടപെട്ട് രണ്ട് പേരേയും തിരികെ വിട്ടു. എന്നാല്‍ അവിടെ നിന്നും അല്‍പ ദൂരം മാറി എടമ്പാടം പാലത്തിന് സമീപം വെച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും, സമയം ടിപ്പര്‍ ലോറി ഡ്രൈവര്‍ വണ്ടിയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് എടുത്ത് പ്രവീണ്‍ കുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണ്‍ കുമാറിന്റെ ഇടത് കാലും, ഇടത് കൈയിലെ വിരലും ഒടിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രവീണ്‍ കുമാര്‍. വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന് പെട്രോ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി