കേരളം

പാലാരിവട്ടം മേൽപ്പാലം അഴിമതി; നിർമാണ കമ്പനിയിൽ വിജിലൻസ് റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കരാർ കമ്പനിയായ ആർഡിഎസിന്റെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കമ്പ്യൂട്ടറിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തു. കരാറുമായി ബന്ധപ്പെട്ട 40ഓളം രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തത്. ഹാർഡ് ഡിസ്ക്, ബാങ്ക് ഇടപാട് രേഖകൾ, പർച്ചേസ് ബിൽ എന്നിവയും പിടിച്ചെടുത്തവയിൽ പെടുന്നു.  

കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും വിജിലൻസ് പരിശോധന നടന്നു. മേൽപ്പാലം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.

പാലം രൂപകൽപ്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻലാഭം ഉണ്ടായതായി എഫ്ഐആറിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ  തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി