കേരളം

'പി ജയരാജനോടും ഷംസീര്‍ എംഎല്‍എയോടും കളിച്ചാല്‍ വിവരം അറിയും'; സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐ സികെ വിശ്വംഭരന് വധഭീഷണി. ഇന്നലെ വൈകീട്ടാണ് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഭീഷണിക്കത്ത് ലഭിച്ചത്. പി ജയരാജനോടും എഎന്‍ ഷംസീര്‍ എംഎല്‍എയോടും കളിച്ചാല്‍ വിവരമറിയുമെന്നാണ് കത്തില്‍ പറയുന്നത്

അതേസമയം നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍നല്‍കിയത് സിപിഎം പ്രവര്‍ത്തകനും കുണ്ടുചിറ സ്വദേശിയുമായ പൊട്യന്‍ സന്തോഷെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. ഒളിവിലുള്ള സന്തോഷിനായി അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് പ്രതിപ്പട്ടികയില്‍ പേരുചേര്‍ത്ത മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയു തെളിവെടുപ്പുമായി മുന്നോട്ട് പോവുകയുമാണ് അന്വേഷണ സംഘം. നസീറിനെ അക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയത് കുണ്ടുചിറ സ്വദേശിയായ പൊട്യന്‍ സന്തോഷാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തലശേരി ഏരിയ കമ്മറ്റി ഓഫിസ് മുന്‍ സെക്രട്ടറിയായ എംകെ രാജേഷ് എന്നയാള്‍ സന്തോഷുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കൊളശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണമുള്ളതിനാല്‍ നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'